ഇന്ത്യ: അപരനാമങ്ങൾ - ചോദ്യോത്തരങ്ങൾ (പേജ് - 01)

മൂന്ന് പേജുകളിലായി നൽകിയിരിക്കുന്ന, വിവിധ മത്സരപരീക്ഷകൾക്ക് ആവശ്യമായ ഈ വിവരങ്ങൾ ഒന്ന് കണ്ടുനോക്കാം...
ആന്ധ്രാപ്രദേശ്
* “ആധുനിക ആന്ധ്രയുടെ പിതാവ്” എന്നറിയപ്പെട്ടത്.- വീരേശലിംഗം
* “ദക്ഷിണേന്ത്യയിലെ വിദ്യാസാഗര്‍' എന്നറിയപ്പെട്ടത് വീരേശലിംഗമാണ്.
* “ആന്ധയിലെ രാജാറാം മോഹന്‍ റോയ് എന്ന് വിശേഷിക്കപ്പെട്ടത്- വിരേശലിംഗം
* “ആന്ധ്രഭോജ' എന്നറിയപ്പെട്ടത്-കൃഷ്ണദേവരായര്‍ (വിജയ നഗര സാമ്രാജ്യത്തിലെ തുളുവ വംശജനായിരുന്നു. ആ സാമ്രാജ്യത്തിലെ ഭരണാധികാരികളില്‍ ഏറ്റവും മഹാന്‍ )
* “തെലുങ്കു പിതാമഹന്‍” എന്നറിയപ്പെട്ടത്-കൃഷ്ണദേവരായര്‍
* “വൃദ്ധഗംഗ” എന്നറിയപ്പെടുന്നത് -ഗോദാവരി (ഹിമാലയന്‍ നദിയായ ഗംഗയെക്കാള്‍ പഴക്കമുള്ളതിനാലാണ് ഇപ്രകാരം വിളിക്കുന്നത്. ദക്ഷിണഗംഗ കാവേരിയാണ്)
* “സെക്കന്‍ഡ് മ്രദാസ്' എന്നറിയപ്പെടുന്ന തുറമുഖം -കാക്കിനഡ
* ആന്ധ്ധാപ്രദേശിന്റെ വ്യാപാര തലസ്ഥാനം- വിജയവാഡ
* ആന്ധ്ധാപ്രദേശിന്റെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്- രാജമുന്ദ്രി
* “എന്‍.ടി.ആര്‍.” എന്ന ചുരുക്കരൂപത്തില്‍ അറിയപ്പെട്ട എ.ന്‍.ടി.രാമറാവുവിന്റെ പൂര്‍ണനാമം നന്ദമൂരി താരക രാമറാവു (1923-1996) എന്നാണ്.
* “ആന്ധ്ര കേസരി” എന്നറിയപ്പെട്ട നേതാവാണ് ടി.പ്രകാശം
* “അമരജീവി' എന്നറിയപ്പെട്ട നേതാവാണ് പോറ്റി ശ്രീരാമലു.
* കിഴക്കന്‍ തീരത്തെ ഗോവ, ഭാഗധേയത്തിന്റെ നഗരം (സിറ്റി ഓഫ് ഡെസ്റ്റിനി) എന്നി അപരനാമങ്ങളില്‍ അറിയപ്പെടുന്നത് വിശാഖപട്ടണം.
* ഇന്ത്യന്‍ തുറമുഖങ്ങള്‍ക്കിയിലെ തിളക്കമുള്ള രത്നം എന്നറിയപ്പെടുന്ന വിശാഖപട്ടണം ഡോള്‍ഫിന്‍സ് നോസ് എന്ന കുന്നുകൊണ്ട് സംരക്ഷിക്കപ്പെടുന്നു.
* ധാതുക്കളാല്‍ സമ്പന്നമായതിനാല്‍ രത്നഗര്‍ഭ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പ്രദേശമാണ് ആന്ധ്രാപ്രദേശ്.
* കിഴക്കിന്റെ ഇറ്റാലിയന്‍ എന്ന് ഇംഗ്ലീഷ് വംശജനും തെലുങ്കു സാഹിത്യകാരനുമായ ചാള്‍സ് ഫിലിപ്പ് ബ്രൗൺ വിശേഷിപ്പിച്ച ഭാഷയാണ് തെലുങ്ക്.
* ആന്ധ്രാപ്രദേശിലെ രണ്ടാമത്തെ ഓദ്യോഗിക ഭാഷയായി അംഗീകരിക്കപ്പെടടിട്ടുള്ള ഉറുദുവിന്റെ അപരനാമമാണ് ക്യാമ്പ് ലാംഗ്വേജ്.
ഇത് പടപ്പാളയങ്ങളിലെ ഭാഷ എന്നും അറിയപ്പെടുന്നു.
ഇത് പടപ്പാളയങ്ങളിലെ ഭാഷ എന്നും അറിയപ്പെടുന്നു.
* മുളകിന്റെ നഗരം എന്നറിയപ്പെടുന്നത് ഗുണ്ടൂരാണ്.
* ഇന്ത്യയുടെ ബഹിരാകാശ തുറമുഖം എന്നറിയപ്പെടുന്നത് ശ്രീഹരിക്കോട്ടയാണ്.
അരുണാചല്‍ പ്രദേശ്
* ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നത് ബ്രഹ്മപുത്രയാണ്.
അരുണാചല്‍ പ്രദേശ്
* ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നത് ബ്രഹ്മപുത്രയാണ്.
* രക്തത്തിന്റെ നദി (River of Blood) എന്നറിയപ്പെടുന്നത് ബ്രഹ്മപുത്രയുടെ പോഷകനദിയായ ലോഹിത് ആണ്.
* അരുണാചല്‍ പ്രദേശിന്റെ പഴയ പേരാണ് നേഫ (നോര്‍ത്ത് ഈസ്റ്റ് ഫ്രോന്റിയര്‍ ഏജന്‍സി).
* ഇന്ത്യയില്‍ ഉദയ സൂര്യന്റെ നാട് എന്നറിയപ്പെടുന്നത് അരുണാചലാണ് (ലോകത്ത് ഇപ്രകാരം അറിയപ്പെടുന്ന രാജ്യം ജപ്പാനാണ്).
അസം
* അസമിന്റെ സാംസ്‌കാരിക തലസ്ഥാനം, നോളജ് സിറ്റി ഓഫ് അസം എന്നീ അപരനാമങ്ങള്‍ സ്വന്തമായ നഗരമാണ് ജോര്‍ഹത്.
അസം
* അസമിന്റെ സാംസ്‌കാരിക തലസ്ഥാനം, നോളജ് സിറ്റി ഓഫ് അസം എന്നീ അപരനാമങ്ങള്‍ സ്വന്തമായ നഗരമാണ് ജോര്‍ഹത്.
* ബ്രഹ്മപുത്ര നദിയാണ് അസമിന്റെ ദു:ഖം എന്നറിയപ്പെടുന്നത്.
* വടക്കു കിഴക്കന്‍ ഇന്ത്യയുടെ കവാടം എന്നറിയപ്പെടുന്ന നഗരമാണ് ഗുവഹത്തി.
* ഗുവഹത്തിയുടെ പ്രാചീനനാമമാണ് പ്രാഗ്ജ്യോതിഷ്‌പൂര്‍.
* സിറ്റി ഓഫ് ബ്ലഡ് എന്ന് പേരിനര്‍ഥമുള്ള നഗരമാണ് തേസ് പൂർ .
* പുരാണങ്ങളില്‍ ലൌഹിത്യ എന്ന പേരില്‍ പരാമര്‍ശിക്കപ്പെടുന്ന നദി ബ്രഹ്മപുത്രയാണ്.
* ടീ സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത് ദിബ്രുഗഢ് ആണ്.
* ബ്രഹ്മപുത്രയുടെ പാട്ടുകാരന്‍ എന്നറിയപ്പെട്ടിരുന്നത് ഭുപന്‍ ഹസാരിക (1926-2011) ആണ്.
* പൊതുവേ കലുഷിതമായ അന്തരീക്ഷമുള്ള വടക്കുകിഴക്കന്‍ മേഖലയില്‍ രാഷ്ട്രീയ സ്വൈര്യം പുലര്‍ത്തുന്നതിനാൽ സമാധാനത്തിന്റെ ദ്വീപ് എന്ന് ഇന്ദിരാ ഗാന്ധി വിശേഷിപ്പിച്ച അസമിലെ നഗരമാണ് സില്‍ച്ചാര്‍.
* ബരാക് നദിയുടെ തീരത്തുള്ള സില്‍ച്ചാര്‍ അസമിലെ രണ്ടാമത്തെ വലിയ നഗരമാണ്.
* വടക്കു കിഴക്കന്‍ ഇന്ത്യയെ സപ്തസോദരിമാരുടെ നാട് (ലാന്‍ഡ് ഓഫ് സെവന്‍ സിസ്റ്റേഴ്‌സ്) എന്ന് ആദ്യമായി വിശേഷിപ്പിച്ചത് ജ്യോതി പ്രസാദ് സൈക്കിയ എന്ന ത്രിപുര സ്വദേശിയായ പ്രതപ്രവര്‍ത്തകനാണ് (1972).
* അസമിന്റെ മാഞ്ചസ്റ്റര്‍ എന്നറിയപ്പെടുന്നത് സുയാല്‍കുച്ചി ആണ്.
ഛത്തീസ് ഗഢ്
* മധ്യേന്ത്യയുടെ അരിക്കിണ്ണം എന്നറിയപ്പെടുന്നത് ഛത്തീസ് ഗഡിന്റെ മധ്യസമതല പ്രദേശങ്ങളാണ്.
ഛത്തീസ് ഗഢ്
* മധ്യേന്ത്യയുടെ അരിക്കിണ്ണം എന്നറിയപ്പെടുന്നത് ഛത്തീസ് ഗഡിന്റെ മധ്യസമതല പ്രദേശങ്ങളാണ്.
* ഇന്ത്യയുടെ നയാഗ്ര എന്ന് ചിത്രകോട് വെള്ളച്ചാട്ടത്തെ വിശേഷിപ്പിക്കാറുണ്ട്.
* ഛത്തിസ്ഗഡിന്റെ ഖജുരാഹോ എന്നു വിളിക്കപ്പെടുന്നത് ഭോരംദേവ് ക്ഷേത്രമാണ്.
ഗോവ
* കിഴക്കിന്റെ പറുദീസ എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനമാണ് ഗോവ.
ഗോവ
* കിഴക്കിന്റെ പറുദീസ എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനമാണ് ഗോവ.
* ഗോവയുടെ ഭരണ തലസ്ഥാനമാണ് പനാജി.
* ഗോവയുടെ വാണിജ്യ തലസ്ഥാനമാണ് മാര്‍ഗവോ (Margao)
* ഗോവയുടെ സാംസ്കാരിക തലസ്ഥാനമാണ് മാര്‍ഗവോ.
* ഗോവയുടെ നിയമനിര്‍മാണ തലസ്ഥാനം- പോര്‍വോറിം (Porvorim)
* കിഴക്കിന്റെ ലിസ്ബന്‍ എന്നറിയപ്പെട്ടിരുന്നത് ടിഷ്യുവറി ദ്വീപിലെ ഓള്‍ഡ് ഗോവ പട്ടണമാണ്. 1759-ല്‍ മലമ്പനി പടര്‍ന്നു പിടിച്ചതിനെത്തുടര്‍ന്നാണ് തലസ്ഥാനം പാന്‍ജിമിലേക്ക് (പനാജി) മാറ്റിയത്.
* കിഴക്കിന്റെ റോം എന്ന പേരിലും ഗോവ അറിയപ്പെട്ടിരുന്നു.
ഗുജറാത്ത്
* അഹമ്മദാബാദിന്റെ പഴയപേര്‍- കര്‍ണാവതി
ഗുജറാത്ത്
* അഹമ്മദാബാദിന്റെ പഴയപേര്‍- കര്‍ണാവതി
* ഇന്ത്യയിലെ വജ്രനഗരം എന്നറിയപ്പെടുന്ന സൂറത്തിലാണ് ലോകത്തെ 20 ശതമാനം രത്നങ്ങളും മുറിക്കുകയും പോളിഷ് ചെയ്യുകയും ചെയ്യുന്നത്.
* ഇന്ത്യയുടെ എംബ്രോയിഡറി തലസ്ഥാനം എന്നറിയപ്പെടുന്ന സൂറത്തിന്റെ പഴയപേരാണ് സൂര്യപൂര്‍.
* പോര്‍വിമാനങ്ങളുടെ മെക്ക (Mecca of Fighter Planes) എന്നറിയപ്പെടുന്നത് ജാംനഗറാണ്.
* കപ്പലുകളുടെ ശ്മശാനം എന്നറിയപ്പെടുന്നത് അലാങ്.
* ഗുജറാത്തിന്റെ വാണിജ്യ തലസ്ഥാനം എന്നറിയപ്പെടുന്ന അഹമ്മദാബാദ് ടെക്സ്റ്റയിൽ മില്ലുകള്‍ക്ക് പ്രസിദ്ധമാണ്.
* ഇംഗ്ളണ്ടിലെ മാഞ്ചസ്റ്ററുമായി താരതമൃപ്പെടുത്തുന്ന ഗുജറാത്തിലെ നഗരമാണിത്.
* ഡെനിം സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത് അഹമ്മദാബാദാണ്.
* ഗുജറാത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയ പ്പെടുന്നത് വഡോദരയാണ്.
* വഡോദരയുടെ പഴയ പേരാണ് ബറോഡ.
* ഇന്ത്യയുടെ ക്ഷീരതലസ്ഥാനം എന്നറിയപ്പെടുന്നത് ആനന്ദ് ആണ്.
* ജ്യൂവല്‍ സിറ്റി എന്നറിയപ്പെടുന്നത് സൂറത്ത് ആണ്.
ഹരിയാന
* ഹരിയാന ഹരിക്കേന്‍ എന്നറിയപ്പെടുന്നത്- കപില്‍ദേവ്
ഹരിയാന
* ഹരിയാന ഹരിക്കേന്‍ എന്നറിയപ്പെടുന്നത്- കപില്‍ദേവ്
* ഇന്ത്യയുടെ ബ്യൂട്ടിഫുള്‍ സിറ്റി എന്നറിയപ്പെടുന്നത്- ചണ്ഡിഗഡ്
* നെയ്ത്തുകാരുടെ നഗരം എന്നറിയപ്പെടുന്നത്- പാനിപ്പട്ട്
* ധര്‍മക്ഷേത്ര എന്ന പേരില്‍ ഭഗവത്ഗീതയില്‍ പരാമർശിക്കുന്ന സ്ഥലം പാനിപ്പട്ട് ആണെന്ന് കരുതപ്പെടുന്നു.
* താവു എന്നറിയപ്പെട്ട നേതാവ് ദേവിലാലാണ്.
* ഗുഡ്ഗാവ് നഗരത്തിന്റെ പുതിയ പേരാണ് ഗുരുഗ്രാം.
ഹിമാചല്‍ പ്രദേശ്
* ഹിമാലയത്തിലെ അജന്ത എന്നറിയപ്പെടുന്ന സ്ഥലം - ടാബോ
* ഇന്ത്യയിലെ കുമിള്‍ നഗരം.“മിനി ഷിംല” എന്നീ അപര നാമങ്ങളിലറിയപ്പെടുന്നത് സോളന്‍ ആണ്.
* മലമുകളിലെ വാരാണസി എന്നറിയപ്പെടുന്ന സ്ഥലമാണ് മണ്ഡി. മണ്ഡവ് നഗര്‍ എന്ന പഴയ പേരുള്ള ഈ നഗരം “ചോട്ടി കാശി”, “ഹിമാചലിലെ കാശി” എന്നീ അപരനാമങ്ങളിലും അറിയപ്പെടുന്നു.
* “ദൈവങ്ങളുടെ താഴ്വര' എന്നറിയപ്പെടുന്നത് കുളു താഴ്വരയാണ്.
* "മിനി ഇസ്രയേല്‍' എന്നറിയപ്പെടുന്നത് കാസോല്‍. ഏറ്റവും കൂടുതല്‍ ഇസ്രയേലി വിനോദ സഞ്ചാരികള്‍ എത്തുന്ന സ്ഥലമാണിത്. ഹീബ്രു ഭാഷയിലുള്ള ബോര്‍ഡുകളും കാണാന്‍ സാധിക്കും.
* വില്ലേജ് ഓഫ് താബുസ് (‘The Village of Taboos) എന്നറിയപ്പെടുന്ന സ്ഥലമാണ് മലന (Malana). ഇവിടുത്തെ ചുവരുകളിലോ വസ്തുക്കളിലോ ആളുകളെയോ സ്പര്‍ശിക്കാന്‍ അപരിചിതരെ അനുവദിക്കില്ല. മഹാനായ അലക്സാണ്ടറുടെ പിന്‍മുറക്കാരാണെന്ന് സ്വയം വിശ്വസിക്കുന്ന ഇന്നാട്ടുകാര്‍, മറ്റുള്ളവര്‍ തങ്ങളെക്കാള്‍ താഴ്ന്നവരാണെന്ന് കരുതുന്നു.
* “മിനി ലാസ്" എന്നറിയപ്പെടുന്നത് ധര്‍മശാല.
* ഹിമാചല്‍ പ്രദേശിന്റെ രണ്ടാമത്തെ തലസ്ഥാനമായി പ്രഖ്യാപിക്കുപ്പെട്ട പട്ടണം (2017)- ധര്‍മശാല
ജാര്‍ഖണ്ഡ്
* ഇന്ത്യയുടെ കല്‍ക്കരി തലസ്ഥാനം (Coal Capital ofIndia) എന്നറിയപ്പെടുന്നത്- ധന്‍ബാദ്
* വെള്ളച്ചാട്ടങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്- റാഞ്ചി
* ഇന്ത്യയുടെ ഉരുക്കുനഗരം- ജംഷഡ്പൂര്‍
* ജംഷഡ്പുരിലെ റെയില്‍വേ സ്റ്റേഷന്റെ പേര്‍ ടാറ്റാനഗര്‍ എന്നായതിനാല്‍ ഈ പട്ടണം ടാറ്റാനഗര്‍ എന്നും അറിയപ്പെടുന്നു.
* ആയിരം ഉദ്യാനങ്ങളുടെ നഗരം എന്നറിയപ്പെടുന്നത് ഹസാരിബാഗാണ്.
* ഇന്ത്യയുടെ പിറ്റ്‌സ്ബര്‍ഗ് എന്നറിയപ്പെടുന്നത് ജംഷഡ്‌പൂരാണ്. അമേരിക്കയിലെ ഇരുമ്പുരുക്ക് പ്രദേശമായ പിററ്സ്ബര്‍ഗിനെ അനുസ്മരിച്ചാണ് ഈ വിശേഷണം.
* ഖനികളുടെ നഗരം എന്നറിയപ്പെടുന്നത് ധന്‍ബാദ് ആണ്.
കര്‍ണാടകം
* ഇന്ത്യന്‍ ഹോക്കിയുടെ പിള്ളത്തൊട്ടില്‍ എന്നറിയപ്പെടുന്ന പ്രദേശം - കുടക്
* ഇന്ത്യയുടെ ഗാര്‍ഡന്‍ സിറ്റി എന്നറിയപ്പെടുന്നത് -ബങ്കലുരു (കശ്മീരാണ് ഗാര്‍ഡന്‍ ഓഫ് ഇന്ത്യ)
* ആധുനിക മൈസൂറിന്റെ പിതാവ് എന്നറിയപ്പെട്ടത് വിശ്വേശ്വരയ്യ
* ഇന്ത്യന്‍ ബാങ്കിംഗിന്റെ കളിത്തൊട്ടില്‍ (“Cradle of IndianBanking”)
എന്നറിയപ്പെടുന്നത് ദക്ഷിണ കന്നഡ ജില്ലയാണ്.
* ഇന്ത്യയുടെ കാപ്പിത്തോട്ടം എന്നറിയപ്പെട്ട സംസ്ഥാനമാണ് കര്‍ണാടകം.
* പെന്‍ഷനേഴ്സ് പാരഡൈസ് എന്നറിയപ്പെടുന്നത് ബാംഗ്ലുരാണ്.
* ഇലക്ട്രോണിക് സിറ്റി എന്ന അപരനാമവും ബാംഗ്ലൂരിനുണ്ട്.
* കര്‍ണാടകത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത് മൈസുരാണ്.
* മൈസൂര്‍ - ചന്ദന നഗരം എന്നറിയപ്പെടുന്നു.
* ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്നു വിളിക്കുന്നത് ബാംഗ്ലൂരിനെയാണ്. ഇലക്ട്രോണിക് വൃവസായസംരംഭങ്ങള്‍ക്കു പേരുകേട്ട അമേരിക്കന്‍ നഗരമാണ് സിലിക്കണ്‍ വാലി.
* കന്നഡ സിനിമാലോകമാണ് സാന്‍ഡല്‍വുഡ് എന്നറിയപ്പെടുന്നത്.
* മെര്‍ക്കാറയുടെ പുതിയ പേരാണ് മടിക്കേരി.
* മൈസൂറിന്റെ പുതിയ പേര്‍ മൈസൂരു.
* ഗുല്‍ബര്‍ഗയുടെ പുതിയ പേര്‍ കാലബുരാഗി.
* ബീജാപൂര്‍ ഇപ്പോള്‍ വിജയപുരയാണ്.
* കര്‍ണാടകത്തിലെ പക്ഷി കാശിഎന്നറിയപ്പെടുന്നത് രംഗനതിട്ടു (Ranganathittu Bird Sanctuary) പക്ഷി സങ്കേതമാണ്.
* Cradle of temple architecture എന്നറിയപ്പെടുന്ന സ്ഥലമാണ് ഐഹോള്‍
* കര്‍ണാടകത്തിന്റെ കവാടം എന്നറിയപ്പെടുന്നത് മാംഗ്ലൂരാണ്.
* തെക്കേ ഇന്ത്യയുടെ സ്‌കോട് ലന്‍ഡ് എന്നു വിശേഷിപ്പിക്കപ്പെടുന്നത് കൂര്‍ഗ്.
* ഇന്ത്യയുടെ തീരദേശ സ്വര്‍ഗം (കോസ്റ്റല്‍ പാരഡൈസ് ഓഫ് ഇന്ത്യ) എന്നറിയപ്പെടുന്നത് മംഗലാപുരമാണ്.
* ഐസ് ക്രീം സിറ്റി ഓഫ് ഇന്ത്യ എന്നു വിളിക്കുന്ന നഗരമാണ് മംഗലാപുരം.
* ലിപികളുടെ റാണി എന്ന് ആചാര്യ വിനോബ ഭാവെ വിശേഷിപ്പിച്ചത് കന്നഡ ലിപിയെയാണ്.
* മൂദബിദ്രി എന്ന സ്ഥലമാണ് തെക്കേ ഇന്ത്യയിലെ ജൈനകാശി എന്നറിയപ്പെടുന്നത്.
* പക്ഷികളുടെ കാശി എന്നറിയപ്പെടുന്ന പക്ഷി സങ്കേതം- രംഗനതിട്ടു (Ranganathittu Bird Sanctuary)
* ആധുനിക കര്‍ണാടകത്തിന്റെ നിര്‍മാതാവ് എന്നറിയപ്പെടുന്ന രാഷ്ട്രീയ നേതാവ് - എസ്.നിജലിംഗപ്പ
<അപരനാമങ്ങള്‍ അടുത്തപേജിൽ തുടരുന്നു>
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 Comments